05:42pm 08 July 2024
NEWS
ചര്‍ച്ചയ്ക്കിടെ ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ താഴെ വീണു; ചിരി അമര്‍ത്തി പുട്ടിന്‍, സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദം
16/09/2022  03:13 PM IST
Maya
ചര്‍ച്ചയ്ക്കിടെ ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ താഴെ വീണു; ചിരി അമര്‍ത്തി പുട്ടിന്‍, സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദം
HIGHLIGHTS

പുട്ടിന്റെ ചിരി ഷെഹബാസിനെ പരിഹസിക്കുന്നതാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം. 

സാമര്‍ഖണ്ഡ്: പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ചെവിയില്‍ നിന്ന് താഴെ വീണ ഇയര്‍ഫോണാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം. റഷ്യന്‍്
പ്രസിഡന്റുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ താഴെ വീണത്. പുട്ടിന്‍ ചിരി അമര്‍ത്തിയെങ്കിലും ചുറ്റുമുള്ളവര്‍ക്ക് കേള്‍ക്കാവുന്ന വിധത്തിലായിരുന്നു അത്. പുട്ടിന്റെ ചിരി ഷെഹബാസിനെ പരിഹസിക്കുന്നതാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം. 

ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഷെങ്കായ് ഉച്ചകോടിയ്ക്ക്്  ഇടയിലായിരുന്നു ഇരുവരും തമ്മിലുള്ള ചര്‍ച്ച. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിക്കാരും വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ അപമാനിക്കുന്ന വിധത്തിലാണ് ഷരീഫിന്റെ നടപടിയെന്നാണ് ഇവരുടെ ആരോപണം, ഇതോടൊപ്പം തന്നെ ഇതേ പരിപാടിയുടെ മറ്റൊരു ചിത്രവും പ്രതിപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. ഷരീഫ് ഒരു പിച്ചക്കാരനെ പോലെ ഇരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. 

അതേസമയം ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നു എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ധനമന്ത്രി മിഫ്താഫ് ഇസ്മയില്‍, പ്രതിരോധ മന്ത്രി ഖാജാ ആസിഫ് തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് പുറമെ സംഘത്തിലുണ്ടായിരുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഉച്ചകോടി സംഘടിപ്പിച്ചത്. എട്ട് രാഷ്ട്രങ്ങളുടെ പ്രാദേശിക കൂട്ടായ്മയാണ് ഷെങ്കന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉച്ചകോടിയ്ക്ക് എത്തിയിട്ടുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.