08:04am 03 July 2024
NEWS
പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും എസ് സി ഒ യോഗത്തിലേക്ക് ക്ഷണിച്ചേക്കും
26/01/2023  09:31 PM IST
Veena
പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും എസ് സി ഒ യോഗത്തിലേക്ക്  ക്ഷണിച്ചേക്കും
HIGHLIGHTS

ബഹുരാഷ്ട്ര സംഘടനാ യോഗത്തിന്റെ ആതിഥേയരാഷ്ട്രമെന്ന നിലയിലാണ് പാകിസ്ഥാൻ, ചൈന നേതാക്കളെ ഇന്ത്യ ക്ഷണിച്ചിട്ടുള്ളത്

 ഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തിലേക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗോവയിൽ ഈ വർഷം മെയിലാണ് എസ് സി ഒ യോഗം. യോഗത്തിലേക്ക് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെയും ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങിനേയും ഇന്ത്യ ക്ഷണിച്ചിരുന്നു.

ബഹുരാഷ്ട്ര സംഘടനാ യോഗത്തിന്റെ ആതിഥേയരാഷ്ട്രമെന്ന നിലയിലാണ് പാകിസ്ഥാൻ, ചൈന നേതാക്കളെ ഇന്ത്യ ക്ഷണിച്ചിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയേയും ക്ഷണിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. എസ് സി ഒ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഭൂട്ടോയും ക്വിൻ ഗാങ്ങും നിലപാട് അറിയിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL