08:00am 08 July 2024
NEWS
ജമ്മു കശ്മീരിൽ പാക് ബലൂൺ
10/06/2023  11:24 AM IST
nila
ജമ്മു കശ്മീരിൽ പാക് ബലൂൺ
HIGHLIGHTS

നിലത്തുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ബലൂൺ സുരക്ഷാ സേന പിടിച്ചെടുത്തു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ പാക് ബലൂൺ. ജമ്മുകശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗറിലാണ് വിമാനത്തിന്റെ ആകൃതിയിലുള്ള 'PIA' (പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്) എന്നെഴുതിയ ബലൂൺ കണ്ടെടുത്തത്. 

കറുപ്പും വെളുപ്പും നിറത്തിലുള്ളതാണ് ബലൂൺ. നിലത്തുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ബലൂൺ സുരക്ഷാ സേന പിടിച്ചെടുത്തു. എവിടെ നിന്നാണ് ഇത് എത്തിയതെന്ന് കണ്ടെത്താൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

ഫെബ്രുവരിയിൽ ഷിംലയിലെ ഒരു ആപ്പിൾ തോട്ടത്തിൽ, വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ കണ്ടെത്തിയിരുന്നു. അതിലും പിഐഎയുടെ ലോഗോയുണ്ടായിരുന്നു. മെയ് 20 ന് അമൃത്സറിൽ പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായും മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തതായും സേന അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL