08:02am 03 July 2024
NEWS
സിപിഐയിൽ പോര് കനക്കുന്നു; സേവ് സിപിഐ ഫോറം കൺവെൻഷൻ വിളിക്കും
22/06/2024  07:35 AM IST
nila
സിപിഐയിൽ പോര് കനക്കുന്നു; സേവ് സിപിഐ ഫോറം കൺവെൻഷൻ വിളിക്കും

സിപിഐയുടെ മുതിർന്ന നേതാവ് ഉൾപ്പെടെ മൂന്നു നേതാക്കളെ പുറത്താക്കിയതിന് പിന്നാലെ പാലക്കാട് സിപിഐയിൽ പോര് ശക്തം. ജില്ലാ കൗൺസിൽ അം​ഗങ്ങളും പട്ടാമ്പി മുൻ സെക്രട്ടറിമാരുമായ പാലോട് മണികണ്ഠൻ,  പികെ സുഭാഷ്, പട്ടാമ്പിയിലെ തന്നെ മുതിർന്ന നേതാവ് കോടിയിൽ രാമകൃഷ്ണൻ എന്നിവരെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്താക്കിയത്. എന്നാൽ, ജില്ലാ സെക്രട്ടറിയും കൂട്ടരും ഒരുവിഭാ​ഗം നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് അച്ചടക്ക നടപടിക്ക് പിന്നിലെന്നാണ് പുറത്തായവരുടെ ആരോപണം. സേവ് സിപിഐ ഫോറം എന്ന പേരിൽ ഔദ്യോ​ഗിക പക്ഷത്തിനെതിരെ നീക്കം സജീവമാക്കുകയാണ് ജില്ലാ സെക്രട്ടറിയെ എതിർക്കുന്നവർ.

എതിർക്കുന്നവരെയെല്ലാം പുറത്താക്കി ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പാർട്ടിയെ നശിപ്പിക്കുന്നു എന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. സേവ് സിപിഐ ഫോറം എന്ന പേരിൽ പട്ടാമ്പിയിൽ കൺവെൻഷൻ വിളിച്ച് ശക്തി തെളിയിക്കാനാണ് വിമത പക്ഷത്തിൻ്റെ നീക്കം. പാർട്ടി വിരുദ്ധ നീക്കം ആരു നടത്തിയാലും കടുത്ത നടപടി എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. വിഷയങ്ങൾ കൂടുതൽ വഷളാക്കാതെ പറഞ്ഞുതീർത്ത് ഒരുമിച്ച് പോകണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad