08:04am 08 July 2024
NEWS
ഉത്തരവ് ലംഘിച്ച് കെ.എസ്.ആര്‍.ടി.സി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടി
24/11/2023  11:13 AM IST
web desk
ഉത്തരവ് ലംഘിച്ച് കെ.എസ്.ആര്‍.ടി.സി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടി
HIGHLIGHTS

സര്‍വീസ് നടത്തുന്ന ചില ബസുകളില്‍ ജീവനക്കാര്‍ അലങ്കാരങ്ങളും തോരണങ്ങളും കെട്ടിപ്പോകുന്നത് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് കര്‍ശന നിര്‍ദേശം

കെ.എസ്.ആര്‍.ടി.സി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി പമ്പ സ്പെഷ്യൽ ഓഫീസർ. ഡിപ്പോ അധികാരിക്കെതിരെ കോടതി അലക്ഷ്യത്തിനാണ് നടപടി എടുക്കുക. 

ശബരിമലയിലേക്ക് പോകുന്ന തീർഥാടകർ പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന നിയമങ്ങൾക്ക് എതിരാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയില്‍ ശബരിമല സര്‍വീസ് ബസുകള്‍ അലങ്കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.


പക്ഷേ സര്‍വീസ് നടത്തുന്ന ചില ബസുകളില്‍ ജീവനക്കാര്‍ അലങ്കാരങ്ങളും തോരണങ്ങളും കെട്ടിപ്പോകുന്നത് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് കര്‍ശന നിര്‍ദേശം.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta