09:49am 01 July 2024
NEWS
നരേന്ദ്രമോദിക്കായി തൃശൂരിൽ മിനി പൂരം; 15 ആനകൾ അണിനിരക്കും
28/12/2023  10:06 AM IST
web desk
നരേന്ദ്രമോദിക്കായി തൃശൂരിൽ മിനി പൂരം; 15 ആനകൾ അണിനിരക്കും
HIGHLIGHTS

മേളവും കുടമാറ്റവും മിനി പൂരത്തിൽ ഉണ്ടാകും. അതോടുപ്പം റോഡ് ഷോടും സംഘടിപ്പിക്കുന്നുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്നത് പ്രമാണിച്ച് മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം. ജനുവരി 3ന് ആണ് മോദി തൃശ്ശൂർ സന്ദർശിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.


മിനിപൂരത്തിൽ 15 ആനകൾ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തിൽ ഉണ്ടാകും. അതോടുപ്പം റോഡ് ഷോടും സംഘടിപ്പിക്കുന്നുണ്ട്. 


“സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും ജനുവരി 3ന് മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ ചേരുന്ന പരിപാടിയിലാണു അദ്ദേഹം പങ്കെടുക്കുന്നത്. 

പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുടങ്ങി വ്യത്യസ്ത വിഭാഗത്തിൽപെട്ട സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur