08:49am 08 July 2024
NEWS
പാകിസ്ഥാൻ, ചൈന പ്രചാരകർക്ക് മാത്രമാണ് ഇപ്പോൾ കോൺഗ്രസിൽ സ്ഥാനം: അനിൽ ആന്റണിക്ക് പിന്തുണയുമായി ബിജെപി
25/01/2023  02:21 PM IST
Veena
 പാകിസ്ഥാൻ, ചൈന പ്രചാരകർക്ക് മാത്രമാണ് ഇപ്പോൾ കോൺഗ്രസിൽ സ്ഥാനം: അനിൽ ആന്റണിക്ക് പിന്തുണയുമായി ബിജെപി

 ഡൽഹി: അനിൽ ആന്റണിക്ക് പിന്തുണയുമായി ബിജെപി വക്താവ് ജയ്‌വീർ ഷെർഗിൽ. രാജ്യത്തിന് വേണ്ടി ചിന്തിക്കുന്ന ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസിൽ തുടരനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ശബ്ദിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ, ചൈന പ്രചാരകർക്ക് മാത്രമാണ് ഇപ്പോൾ കോൺഗ്രസിൽ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പദവികളിൽ നിന്ന് രാജിവച്ചതിന് പിന്നാലെ, പാർട്ടിയിൽ സ്തുതി പാഠകർക്കാണ് സ്ഥാനമെന്നും അതുമാത്രമാണ് പലരുടെയും യോഗ്യതയെന്നും അനിൽ ആന്റണി രാജിക്കത്തിൽ വിമർശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിലിന്റെ രാജി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL