12:17pm 08 July 2024
NEWS
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് മസാജോ വി.ഐ.പി പരിഗണനയോ അല്ല നൽകിയതെന്ന് കെജ്രിവാൾ
21/11/2022  09:30 PM IST
nila
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് മസാജോ വി.ഐ.പി പരിഗണനയോ അല്ല നൽകിയതെന്ന് കെജ്രിവാൾ
HIGHLIGHTS

ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെ വീഡിയോയാണ് ബിജെപി മസാജ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നതെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്. 

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് മസാജോ വി.ഐ.പി. പരിഗണനയോ അല്ല നൽകിയതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സത്യേന്ദർ ജെയിന് ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെ വീഡിയോയാണ് ബിജെപി മസാജ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നതെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്. 

 അവർ ( ബി.ജെ.പി.) അതിനെ മസാജെന്നും വി.ഐ.പി. പരിഗണനയെന്നും പറയുന്നു. എന്നാൽ അത് വെറും ഫിസിയോ തെറാപ്പിയാണ്, ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കവേ കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ജയിലിനുള്ളിൽവെച്ച് സത്യേന്ദർ ജെയിന് ദേഹത്തും കാലിലും മസാജ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടാണ് കെജ്‌രിവാളിന്റെ പ്രതികരണം.

രണ്ടുഘട്ടമായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നത്. ഒന്നാം ഘട്ടം ഡിസംബർ ഒന്നിനും രണ്ടാംഘട്ടം ഡിസംബർ അഞ്ചിനും. ബി.ജെ.പി. അധികാരത്തുടർച്ച ലക്ഷ്യംവെക്കുമ്പോൾ അട്ടിമറി പ്രതീക്ഷിച്ചാണ് എ.എ.പി. കളത്തിലിറങ്ങിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL