09:40am 08 July 2024
NEWS
പിണറായി സർക്കാർ അഭിഭാഷകർക്കായി ഖജനാവിൽ നിന്നുമെടുത്ത് മുടക്കിയത് 7.25 കോടി രൂപ
15/10/2023  11:11 AM IST
web desk
പിണറായി സർക്കാർ അഭിഭാഷകർക്കായി ഖജനാവിൽ നിന്നുമെടുത്ത് മുടക്കിയത് 7.25 കോടി രൂപ
HIGHLIGHTS

ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്ത് 12.17 കോടി രൂപയും ചെലവഴിച്ചു.

പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ഖജനാവിൽ നിന്നുമെടുത്ത് അഭിഭാഷകർക്കായി ചിലവാക്കിയത് കോടികൾ. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 7.25 കോടി രൂപയാണ് സുപ്രീംകോടതിയിൽ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ അഭിഭാഷകർക്കായി പിണറായി സർക്കാർ ഖജനാവിൽ നിന്നും മുടക്കിയത്. ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്ത് 12.17 കോടി രൂപയും ചെലവഴിച്ചു.


ഒന്നാം പിണറായിസർക്കാരിന്റെ കാലത്താവട്ടെ 17.87 കോടി രൂപയാണ് ഇത്തരത്തിൽ ചിലവാക്കിയത്. 23 അഭിഭാഷകർ സുപ്രീംകോടതിയിലും 9 പേർ ഹൈക്കോടതിയിലും ഹാജരായതിനാണ് കോടികൾ മുടക്കിയത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ സുപ്രീം കോടതിയിൽ ഹാജരായ 23 മുതിർന്ന അഭിഭാഷകർക്കായി ചെലവാക്കിയത് 4.93 കോടി രൂപയാണ്. ഹൈക്കോടതിയിലെത്തിയ 9 മുതിർന്ന അഭിഭാഷകർക്കാവട്ടെ 2.32 കോടിയുമാണ് ചെലവാക്കിയത്.


സോളർ കേസിൽ അഭിഭാഷകന് കൊടുത്തത് 1.2 കോടി രൂപയാണ്. നയതന്ത്രചാനൽവഴി നടന്ന സ്വർണക്കടത്തുമുതൽ കിഫ്ബി മസാല ബോണ്ടുവരെയുള്ള കേസുകൾക്കായാണ് മണിക്കൂറിന് ലക്ഷങ്ങൾ വിലയുള്ള സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സേവനം സർക്കാർ തേടിയത്.


‘പ്രോപ്പർ ചാനലെ’ന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് അഭിഭാഷകർക്കായി ചെലവായ തുകയുടെ വിവരങ്ങളുള്ളത്.

2021 ഏപ്രിൽ മുതൽ 2023 ഓഗസ്റ്റുവരെ ഹൈക്കോടതിയിൽ ഹാജരായ സുപ്രീംകോടതി അഭിഭാഷകരും അവർക്കായി ചിലവാക്കിയ തുകയും: 

ഹാരിൻ പി. റാവൽ 70 ലക്ഷം

സി.എസ്. വൈദ്യനാഥൻ 60 ലക്ഷം

ഫാലി എസ്. നരിമാൻ 30 ലക്ഷം

മദൻ ബി. ലോകൂർ 24 ലക്ഷം

കെ.കെ. വേണുഗോപാൽ 23.25 ലക്ഷം

സുഭാഷ് ശർമ 9.90 ലക്ഷം

മുഹമ്മദ് നിസാമുദ്ദീൻ പാഷ 8 ലക്ഷം

സഫീർ അഹമ്മദ് 4 ലക്ഷം

വിനോദ് കെ. ആനന്ദ് (ഫാലി എസ്. നരിമാന്റെ ക്ലാർക്ക്) 3 ലക്ഷം

ഇക്കാലയളവിൽ സുപ്രീംകോടതിയിൽ ഹാജരായവരിൽ കൂടുതൽ ഫീസ് വാങ്ങിയവർ: 

ജയദീപ് ഗുപ്ത 1.29 കോടി

രഞ്ജിത് കുമാർ 71.50 ലക്ഷം

കെ.കെ. വേണുഗോപാൽ 50 ലക്ഷം

പല്ലവ് ശിശോദിയ 38.50 ലക്ഷം

കപിൽ സിബിൽ 36,50,000

രാകേഷ് ദ്വിവേദി 25 ലക്ഷം

ഹാരിൻ പി. റാവൽ 19.80 ലക്ഷം

ചന്ദർ ഉദയ് സിങ് 19 ലക്ഷം

കെ.എൻ. ബാലഗോപാൽ 18.70 ലക്ഷം

പി.വി. സുരേന്ദ്രനാഥ് 17.60 ലക്ഷം

വി. ഗിരി 17.50 ലക്ഷം

ആർ. ബസന്ത് 11 ലക്ഷം

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA