12:28pm 08 July 2024
NEWS
"ബസിന് മുന്നിൽ ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇന്നലെ ഉണ്ടായത്, ഡിവൈഎഫ്‌ഐയുടേത് മാതൃക പ്രവർത്തനം.. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണം"
21/11/2023  12:28 PM IST
web desk
ബസിന് മുന്നിൽ ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇന്നലെ ഉണ്ടായത്, ഡിവൈഎഫ്‌ഐയുടേത് മാതൃക പ്രവർത്തനം.. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണം
HIGHLIGHTS

റോഡിൽ ചാടുന്നയാൾക്ക് അപകടമുണ്ടായാൽ അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിനിടയാക്കും. സാധാരണതരത്തിലുള്ള അന്തരീക്ഷം മാറ്റിമറിക്കലാണ് പിന്നിലുള്ള ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പിന്തുണച്ച് മുഖ്യമന്ത്രി. നവകേരള സദസിൽ ബഹുജനമുന്നേറ്റം കണ്ടതിലുണ്ടായ നൈരാശ്യമാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രകടനമെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


"ഡിവൈഎഫ്‌ഐയുടേത് മാതൃക പ്രവർത്തനം. ജീവൻ അപകടപ്പെടുത്തും വിധത്തിൽ ബസിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഡി.വൈ.എഫ്.ഐ. നടത്തിയത് മാതൃകാ പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനാധിപത്യപരമായ പ്രതിഷേധം ഉയരുന്നതിനെ എതിർക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഗമായിട്ട് മാത്രമേ അത് കാണാറുള്ളു. എന്നാൽ ഓടുന്ന വാഹനത്തിന് മുമ്പിൽ കരിങ്കൊടിയുമായി ചാടി വീണാൽ എന്തായിരിക്കും ഫലം. അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാകണമെന്നില്ല.

റോഡിൽ ചാടുന്നയാൾക്ക് അപകടമുണ്ടായാൽ അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിനിടയാക്കും. സാധാരണതരത്തിലുള്ള അന്തരീക്ഷം മാറ്റിമറിക്കലാണ് പിന്നിലുള്ള ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ എല്ലാ പരാതിയും സ്വീകരിക്കുന്നുണ്ട് മറിച്ചുള്ളത് വ്യാജ വാർത്തകളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA