08:04am 03 July 2024
NEWS
"ബ്രിട്ടീഷ് അനുകൂലികളാണ് കേന്ദ്രം ഭരിക്കുന്നത്..കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം"; മുഖ്യമന്ത്രി

18/01/2023  05:02 PM IST
shilpa.s.k
ജനാധിപത്യത്തിന് ബിജെപി സര്‍ക്കാര്‍ ഭീഷണിയായി മാറിയിരിക്കുകയാണ്
HIGHLIGHTS

ജനാധിപത്യത്തിന് ബിജെപി സര്‍ക്കാര്‍ ഭീഷണിയായി മാറിയിരിക്കുകയാണ്

തെലങ്കാന: ജനാധിപത്യത്തിന് ബിജെപി സര്‍ക്കാര്‍ ഭീഷണിയായി മാറിയിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മത്ത് നടന്ന പ്രതിപക്ഷ മഹാറാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുന്നോട്ടുള്ള യാത്രകള്‍ ഒന്നിച്ചാകാമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിന് ബിജെപി സര്‍ക്കാര്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് അനുകൂലികളാണ് കേന്ദ്രം ഭരിക്കുന്നത്. അവര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളെ തകര്‍ക്കാന്‍ ഗവര്‍ണറുടെ ഓഫീസിനെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്മേളനത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മറ്റ് പ്രമുഖ ദേശീയ നേതാക്കളും പങ്കെടുത്തു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





NATIONAL