10:17am 08 July 2024
NEWS
10 കോടി വീടുകളിലേക്ക് പൈപ്പ് വെള്ള വിതരണം ലഭ്യമാക്കി; നരേന്ദ്ര മോദി
19/08/2022  05:07 PM IST
Silpa s pal
10 കോടി വീടുകളിലേക്ക് പൈപ്പ് വെള്ള വിതരണം ലഭ്യമാക്കി; നരേന്ദ്ര മോദി
HIGHLIGHTS

"സ്വാതന്ത്ര്യം നേടി 70 വർഷങ്ങൾ പിന്നിട്ടിട്ടും പൈപ് കണ‍ക്ഷൻ ഉണ്ടായിരുന്നത് 3 കോടി വീടുകളിൽ മാത്രമായിരുന്നു"...

10 കോടി വീടുകളിലേക്ക് പൈപ്പ് വെള്ള വിതരണം ലഭ്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഹർ ഘർ ജൽ ഉത്സവ്' എന്ന പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് ഗോവയിൽ നടന്ന വിർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.“മൂന്ന് വർഷത്തിനകം തന്നെ 7 കോടി വീടുകളിലേക്ക് കുടിവെള്ളത്തിനായി പൈപ് കണ‍ക്ഷൻ നൽകി എന്നത് സാധാരണ നേട്ടമല്ല. സ്വാതന്ത്ര്യം നേടി 70 വർഷങ്ങൾ പിന്നിട്ടിട്ടും പൈപ് കണ‍ക്ഷൻ ഉണ്ടായിരുന്നത് 3 കോടി വീടുകളിൽ മാത്രമായിരുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

"‘സ്വച്ഛ് ഭാരത് അഭിയാൻ’, ക്ലീൻ ഇന്ത്യ മൂവ്‌മെന്റ് വലിയ നേട്ടം കൈവരിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എല്ലാവരുടെയും പരിശ്രമത്താൽ, രാജ്യം തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു."

"ഗ്രാമങ്ങളെ തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമാക്കാൻ നമ്മൾ തീരുമാനിച്ചിരുന്നു.
ഇപ്പോൾ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം ഗ്രാമങ്ങൾ തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമായി മാറിയെന്നും"- അദ്ദേഹം വ്യക്തമാക്കി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL