08:13am 08 July 2024
NEWS
ഇളയരാജയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു
11/11/2022  08:50 PM IST
nila
ഇളയരാജയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു
HIGHLIGHTS

അടുത്തിടെയാണ് ഇളയരാജയെ രാജ്യസഭയിലെ ഓണററി അംഗമായി മോദി  സർക്കാർ നോമിനേറ്റ് ചെയ്തത്. 

ഡിണ്ടി​ഗൽ: സംഗീതജ്ഞൻ ഇളയരാജയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഗവർണർ ആർ എൻ രവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അടുത്തിടെയാണ് ഇളയരാജയെ രാജ്യസഭയിലെ ഓണററി അംഗമായി മോദി  സർക്കാർ നോമിനേറ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിലായിരുന്നു ഇളയരാജയെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
 
ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത് മഹാത്മാഗാന്ധി തന്നെയാണെന്നും ഗ്രാമവികസനത്തെക്കുറിച്ചുള്ള ബാപ്പുവിന്റെ ആശയങ്ങളുടെ ആത്മാവ് ഇൻസ്റ്റിറ്റ്യൂട്ടിൽ കാണാൻ കഴിയുമെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗാന്ധിയൻ മൂല്യങ്ങൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  'സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനോ കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ചോ ആകട്ടെ. മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ഇന്നത്തെ പല വെല്ലുവിളികൾക്കും ഉത്തരം ഉണ്ട് ' മോദി പറഞ്ഞു. ‌

ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു. ഗ്രാമവികസനത്തെക്കുറിച്ചുള്ള  ഞങ്ങളുടെ കാഴ്ചപ്പാട് 'ഗാന്ധി ആത്മ ഗാവ് കി-സുവിധാ ഷെഹർ കി'യിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് കോഴ്സ് പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികളെയും പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും അവരുടെ മാതാപിതാക്കളുടെ ത്യാഗമാണ് ഇത് സാധ്യമാക്കിയതെന്നും പറയുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL