12:35pm 08 July 2024
NEWS
പിറന്നാള്‍ ദിനത്തില്‍ നരേന്ദ്ര മോദിക്ക് മെട്രോ യാത്ര

17/09/2023  12:34 PM IST
nila
പിറന്നാള്‍ ദിനത്തില്‍ നരേന്ദ്ര മോദിക്ക് മെട്രോ യാത്ര
HIGHLIGHTS

ദ്വാരക സെക്ടര്‍ 25 ലെ പുതിയ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനത്തോടെ യശോഭൂമി, ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈനുമായി ബന്ധിപ്പിക്കും.

ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ നരേന്ദ്ര മോദിക്ക് മെട്രോ യാത്ര. ഡൽഹി മെട്രോയിലാണ് മോദി യാത്രക്കാരുമായി സംവദിച്ച് യാത്ര ചെയ്തത്. ഡൽഹിയിലെ ദ്വാരകയിൽ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിന്റെ (ഐഐസിസി) ഒന്നാം ഘട്ടമായ 'യശോഭൂമി' ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം മെട്രോയിൽ യാത്ര ചെയ്തത്. 
 
ദ്വാരക സെക്ടർ 21 ൽ നിന്ന് പുതിയ മെട്രോ സ്റ്റേഷനായ 'യശോഭൂമി ദ്വാരക സെക്ടർ 25' വരെയുളള ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദ്വാരക സെക്ടർ 25 ലെ പുതിയ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനത്തോടെ യശോഭൂമി, ഡൽഹി എയർപോർട്ട് മെട്രോ എക്‌സ്പ്രസ് ലൈനുമായി ബന്ധിപ്പിക്കും.

8.9 ലക്ഷം ചതുരശ്ര മീറ്ററിലധികം പ്രോജക്ട് ഏരിയയും 1.8 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ ബിൽട്-അപ്പ് ഏരിയയുമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കൺവെൻഷൻ സൗകര്യങ്ങളിൽ ഒന്നായി യശോഭൂമി മാറും. 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന കൺവെൻഷൻ സെന്ററിൽ 15 കൺവെൻഷൻ റൂമുകൾ, പ്രധാന ഓഡിറ്റോറിയം, ഒരു ബോൾറൂം, 11,000 പ്രതിനിധികളെ ഉൾക്കൊള്ളാൻ കഴിയുന്ന 13 മീറ്റിംഗ് റൂമുകൾ എന്നിവ ഉൾപ്പെടുന്നു. കൺവെൻഷൻ സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിൽ ഏകദേശം 6,000 അതിഥികൾക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നൂതനമായ ഓട്ടോമേറ്റഡ് ഇരിപ്പിട സംവിധാനവും ഇതിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL