08:09am 08 July 2024
NEWS
പ്രധാനമന്ത്രി നരേന്ദ്രമോദി 'റോസ്ഗർ മേള'ക്ക് തുടക്കം കുറിച്ചു
22/10/2022  04:46 PM IST
nila
പ്രധാനമന്ത്രി നരേന്ദ്രമോദി 'റോസ്ഗർ മേള'ക്ക് തുടക്കം കുറിച്ചു
HIGHLIGHTS

75,000 പേർക്കാണ് ആദ്യഘട്ടത്തിൽ നിയമനം നൽകിയത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്​രമോദി 'റോസ്ഗർ മേള' ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പത്തുലക്ഷം ചെറുപ്പക്കാർക്ക് നേരിട്ട് വിവിധ കേന്ദ്രസർവീസുകളിൽ ജോലി നൽകുന്ന പദ്ധതിയാണിത്. 75,000 പേർക്കാണ് ആദ്യഘട്ടത്തിൽ നിയമനം നൽകിയത്. 50 കേന്ദ്ര മന്ത്രിമാർ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ 20,000ത്തോളം പേർക്ക് നിയമന കത്തുകൾ കൈമാറി. 

എട്ട് വർഷമായി നടപ്പാക്കിയ പരിഷ്‌കാരങ്ങൾ കാരണം ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവെ മോദി പറഞ്ഞു.  ഇന്ത്യ അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആഗോള പ്രതിസന്ധിയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപന സമയത്ത് സർക്കാർ എംഎസ്എംഇ മേഖലയ്‌ക്ക് മൂന്ന് ലക്ഷം കോടി രൂപയിലധികം സഹായം നൽകിയിട്ടുണ്ടെന്നും, പ്രധാനമന്ത്രി മുദ്ര യോജനയുടെ ഗുണഭോക്താക്കളിൽ 70 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL