12:25pm 08 July 2024
NEWS
'മോളെ ദയവായി താഴെ ഇറങ്ങി വരൂ..' ലൈറ്റ് പോസ്റ്റിലേക്ക് വലിഞ്ഞു കയറിയ യുവതിയോട് അഭ്യർത്ഥിച്ച് മോദി
12/11/2023  09:54 AM IST
web desk
'മോളെ ദയവായി താഴെ ഇറങ്ങി വരൂ..' ലൈറ്റ് പോസ്റ്റിലേക്ക് വലിഞ്ഞു കയറിയ യുവതിയോട് അഭ്യർത്ഥിച്ച് മോദി
HIGHLIGHTS

മഡിഗ സംവരണ സമര സമിതി (എംആർപിഎസ്) സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യാൻ നഗരത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി.

ഹൈദരാബാദ്: പരേഡ് ഗ്രൗണ്ടിലെ ലൈറ്റുകൾ സ്ഥാപിച്ചിരുന്ന പോസ്റ്റിലേക്ക് വലിഞ്ഞു കയറി യുവതിയെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒരു നിമിഷം തന്റെ പ്രസംഗം നിർത്തിവെച്ച് യുവതിയെ അനുനയിപ്പിച്ച് മോദി. ശനിയാഴ്ച ഹൈദരാബാദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നതിനടയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ.


തെലുഗു സംസ്ഥാനങ്ങളിലെ പട്ടികജാതിക്കാരുടെ ഏറ്റവും വലിയ ഘടകങ്ങളിലൊന്നായ മാഡിഗകളുടെ കമ്മ്യൂണിറ്റി സംഘടനയായ മഡിഗ സംവരണ സമര സമിതി (എംആർപിഎസ്) സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യാൻ നഗരത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി.

വൈദ്യുത വയറുകളുടെ അവസ്ഥ മോശമാണെന്നും അപകടമാണെന്നും അതിനാൽ താഴെ വരാൻ പ്രധാനമന്ത്രി യുവതിയോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം.
പോസ്റ്റിൽ കയറിയ യുവതി പ്രധാനമന്ത്രിയോട് എന്തോ ഉറക്കെ പറയുവാൻ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം. 


"ബേട്ട, ഞാൻ പറയുന്നത് കേൾക്കൂ. ദയവായി ഇറങ്ങി വരൂ... ഷോർട്ട് സർക്യൂട്ട് ഉണ്ടാകാം... ഇത് ശരിയല്ല... ഞാൻ നിങ്ങൾക്കായി വന്നതാണ്.. ഇത്തരം കാര്യങ്ങൾ ചെയ്തിട്ട് പ്രയോജനമില്ല." പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന രാജ്യസഭാംഗം കെ ലക്ഷ്മൺ തെലുങ്കിൽ മോദിയുടെ അഭ്യർത്ഥന തർജിമ ചെയ്തു യുവതിയോട് അപേക്ഷിച്ചു."


കൂടാതെ, തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ, പൊട്ടിക്കരഞ്ഞ എംആർപിഎസ് സ്ഥാപകൻ കൃഷ്ണ മാഡിഗയെ കെട്ടിപ്പിടിച്ചുകൊണ്ട് മോദി ആശ്വസിപ്പിക്കുന്നതും ചെയ്തു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL