12:04pm 05 July 2024
NEWS
വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു, സി.പി.എം. ജില്ലാകമ്മിറ്റി അംഗത്തിനെതിരെ കേസ്
07/11/2023  11:05 AM IST
web desk
വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു, സി.പി.എം. ജില്ലാകമ്മിറ്റി അംഗത്തിനെതിരെ കേസ്
HIGHLIGHTS

വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്

മലപ്പുറം: ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സി.പി.എം. ജില്ലാകമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു. വേലായുധന്‍ വള്ളിക്കുന്നിനെതിരേ പോക്‌സോ നിയമപ്രകാരം പരപ്പനങ്ങാടി പോലീസ് കേസെടുതിരിക്കുന്നത്. കോഴിക്കോട് നല്ലളം പോലീസ്സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.


വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസ് നല്ലളം പോലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram