09:34am 08 July 2024
NEWS
ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഒളിവിൽ, ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്
19/12/2023  09:16 AM IST
web desk
ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഒളിവിൽ, ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്
HIGHLIGHTS

കരിങ്കൊടി കാണിക്കുന്നതിനെടെ അജിമോനെ പോലീസ് നീക്കുമ്പോൾ അനൂപ് പിറകിലൂടെയെത്തി മർദിക്കുകയായിരുന്നു

ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഒളിവിലെന്ന് പോലീസ്. നവകേരള ബസ് പോകവേ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണു മർദനമേറ്റത്.

കേസിലെ പ്രതി ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഭരണിക്കാവ് സ്വദേശി അനൂപ് വിശ്വനാഥന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്.

കരിങ്കൊടി കാണിക്കുന്നതിനെടെ അജിമോനെ പോലീസ് നീക്കുമ്പോൾ അനൂപ് പിറകിലൂടെയെത്തി മർദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചെത്തിയാണ് നവകേരളസദസ്സിന്റെ വൊളന്റിയർ കൂടിയായ അനൂപ് ആക്രമിച്ചത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam