01:29pm 08 July 2024
NEWS
ചൈനയിലെ ഹോട്ടലുകളിൽ മട്ടനെന്ന പേരിൽ വിൽക്കുന്നത് പൂച്ചയിറച്ചി

25/10/2023  10:40 AM IST
nila
ചൈനയിലെ ഹോട്ടലുകളിൽ മട്ടനെന്ന പേരിൽ വിൽക്കുന്നത് പൂച്ചയിറച്ചി
HIGHLIGHTS

അറവുശാലകളില്‍ നിന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലെ ഹോട്ടലുകളിലേക്കാണ് പൂച്ചയിറച്ചി എത്തിക്കുന്നത്. 

ബെയ്ജിങ്: ചൈനയിലെ ഹോട്ടലുകളിൽ മട്ടനെന്ന പേരിൽ വിൽക്കുന്നത് പൂച്ചയിറച്ചിയെന്ന് റിപ്പോർട്ട്. മിക്ക ഹോട്ടലുകളിലും വിളമ്പുന്നത് പൂച്ചയിറച്ചിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ മൃ​ഗസ്നേഹികളുടെ ഇടപെടലിന്റെ ഫലമായി പൊലീസ് രക്ഷപെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഹോട്ടലുകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

ജാങ്‌സു പ്രവിശ്യയിലെ സൂസ്‌ഹോഹിൽ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇറച്ചിക്കായി  ട്രക്കുകളിൽ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്‌നേഹികളുടെ സംഘടന പോലീസിന് വിവരം നൽകിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടർന്ന ഇവർ ട്രക്ക് തടഞ്ഞു നിർത്തി പോലീസിന്റെ സഹായം തേടി. അറവുശാലകളിൽ നിന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലെ ഹോട്ടലുകളിലേക്കാണ് പൂച്ചയിറച്ചി എത്തിക്കുന്നത്. 

ഒരു പൗണ്ടിന് (ഏകദ്ദേശം 450 ഗ്രാം) 30 യുവാൻ അതായത് ഏകദേശം 340 ഇന്ത്യൻ രൂപയാണ് ചൈനയിൽ മട്ടന് വില. അതേസമയം, പൂച്ചയുടെ മാംസത്തിന് ഒരു പൗണ്ടിന് 4.50 യുവാൻ മാത്രമാണ് വില. നാലോ അഞ്ചോ പൗണ്ട് തൂക്കം വരുന്ന പൂച്ചയിറച്ചി മട്ടനെന്ന വ്യാജേന വിറ്റാൽ അത്രയും പണം ലാഭം.

Tags    
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD