12:32pm 08 July 2024
NEWS
പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസുകാർ മദ്യപിച്ചിരുന്നുവെന്ന് സുഹൃത്തുകൾ
30/08/2023  11:52 AM IST
web desk
പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസുകാർ മദ്യപിച്ചിരുന്നുവെന്ന് സുഹൃത്തുകൾ
HIGHLIGHTS

ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം. പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നുവെന്നും ഫർഹാസിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുകൾ പറഞ്ഞു

കാസർഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് 17 വയസുകാരനായ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ തൃപ്തരല്ലെന്ന് ഫർഹാസിന്റെ കുടുംബം. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം. പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നുവെന്നും ഫർഹാസിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുകൾ പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും സഹോദരൻ പ്രതികരിച്ചു.


അതേസമയം, 3 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തുടർന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇന്നലെ തന്നെ കാസർഗോഡ് ഡിവൈഎസ്‌പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്‌ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവർക്ക് എതിരെയാണ് നടപടി.

വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗും രംഗത്തെത്തി. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തത് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.

അംഗടിമോഗർ ജിവി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വെള്ളിയാഴ്ചയാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ 17 വയസുകാരനായ ഫർഹാസ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരിച്ചത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod