08:02am 08 July 2024
NEWS
വോട്ടെണ്ണൽ ആരംഭിച്ചു: ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ; മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം
03/12/2023  08:52 AM IST
web desk
വോട്ടെണ്ണൽ ആരംഭിച്ചു: ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ; മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം
HIGHLIGHTS

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് പോരാട്ടം

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ് എന്നാണു ആദ്യ ഫല സൂചനകൾ. തെലങ്കാനയിൽ ബിആർഎസിനും ഛത്തീസ്ഗഡിൽ കോൺഗ്രസിനും രാജസ്ഥാനിൽ ബിജെപിക്കുമാന് മുന്നേറ്റം.

ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അധികാരം നിലനിർത്തുകയും മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റയ്ക്കും മിസോറാമിൽ സഖ്യകക്ഷിയോടൊപ്പവും അധികാരത്തിൽ എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് പോരാട്ടം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് വിജയം നേടുമെന്നാണ് പ്രവചനം.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL