11:11am 08 July 2024
NEWS
'ദോശയും അപ്പവും ഇനി മുതൽ പൊള്ളും' തലസ്ഥാനത്ത് ഇന്ന് മുതൽ അരി മാവിന് വില വർദ്ധിക്കും
09/10/2023  10:13 AM IST
web desk
'ദോശയും അപ്പവും ഇനി മുതൽ പൊള്ളും' തലസ്ഥാനത്ത് ഇന്ന് മുതൽ അരി മാവിന് വില വർദ്ധിക്കും
HIGHLIGHTS

അപ്പത്തിനും ദോശമാവിനും ഉപയോഗിക്കുന്ന അരി 22 രൂപയിൽ നിന്നും 40 രൂപയായാണ് ഉയർന്നത്

തിരുവനന്തപുരം: ദോശയുടെയും അപ്പത്തിൻ്റെയും മാവിൻ്റെ വില 5 രൂപ മുതല്‍ 10 രൂപയായി വർദ്ധിച്ചു. തലസ്ഥാനത്ത് ഇന്ന് മുതലാണ് മാവിൻ്റെ വിലയിൽ വർധനയുണ്ടായിരിക്കുന്നത്. അരിയുടേയും ഉഴുന്നിൻ്റേയും വില വര്‍ധിച്ചതിനാലാണ് അരിമാവിൻ്റെ വിലകൂട്ടിയതെന്നാണ് ഉത്പാദകര്‍ പറയുന്നത്.

കിലോയ്ക്ക് 100 രൂപയുണ്ടായിരുന്ന ഉഴുന്നിൻ്റെ വില 140 രൂപയായാണ് ഉയർന്നിരിക്കുന്നത്. അപ്പത്തിനും ദോശമാവിനും ഉപയോഗിക്കുന്ന അരി 22 രൂപയിൽ നിന്നും 40 രൂപയായാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് വില വർധിച്ചത്. തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. പ്രധാനമായും ഇത്തരം ഇൻസ്റ്റൻ്റ് അരിമാവുകളെ ആശ്രയിക്കുന്നത് ജോലി തിരക്കുകൾ ഉള്ളവരാണ്. ഇത് കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഒരു ദിവസം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ അരിമാവാണ് വിൽകുന്നതെന്ന് ഉത്പാദാകർ പറയുന്നത്. ബ്രാൻഡ് വാല്യവുമനനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram