10:17am 08 July 2024
NEWS
പ്രധാനമന്ത്രി കർണാടക മോഡൽ കോപ്പിയടിക്കുന്നു- ഡി കെ ശിവകുമാർ
20/11/2023  12:05 PM IST
വിഷ്ണുമംഗലം കുമാർ
പ്രധാനമന്ത്രി കർണാടക മോഡൽ കോപ്പിയടിക്കുന്നു- ഡി കെ ശിവകുമാർ
HIGHLIGHTS

അഞ്ചു ഗ്യാരന്റികളിലായി അയ്യായിരം രൂപയുടെ ആനുകൂല്യം ഓരോ മാസവും പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ട്

ബംഗളുരു: "കോൺഗ്രസ് പാർട്ടി പാവപ്പെട്ടവർക്ക് സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്നെ അതിനെ എതിർത്തവരാണ് ബിജെപിയും ജെഡിഎസ്സും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് ഗവണ്മെന്റ് പാലിച്ചുപോരുന്നു. അഞ്ചു ഗ്യാരന്റികളിലായി അയ്യായിരം രൂപയുടെ ആനുകൂല്യം ഓരോ മാസവും പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ട്. കോൺഗ്രസ് ഗ്യാരന്റികളുടെ ജനപ്രീതി മനസ്സിലാക്കി അവ കോപ്പിയടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രചാരണവേളയിൽ പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി.

ബിജെപിയുടെയും ജെഡിഎസ്സിന്റെയും ഇരട്ടത്താപ്പ് ഓരോ പ്രവർത്തകരും തിരിച്ചറിയണം. വസ്തുതകൾ ഗ്രാമാന്തരങ്ങളിലെത്തിക്കേണ്ടതുണ്ട്"കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അ ധ്യക്ഷനുമായ ഡി കെ ശിവകുമാർ കോൺഗ്രസ് പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു. മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയാറാം ജന്മ വാർഷിക ദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ജെഡി എസ്സും സഖ്യമുണ്ടാക്കി കോൺഗ്രസ്സ് ഗവണ്മെന്റിനെ നിരന്തരം കടന്നാക്രമിക്കുമ്പോഴാണ് ശിവകുമാറിന്റെ പ്രത്യാക്രമണം. ബിജെപിയും ജെഡിഎസ്സും അധികാരത്തിൽ വന്നാൽ കോൺഗ്രസ്‌ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ നിർത്തലാ ക്കുമെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.

"കോൺഗ്രസ്‌ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാൻ ഗവണ്മെന്റ് സർവ്വേ നടത്തും. കോൺഗ്രസിന്റെ സ്ഥാപക ദിനമായ നവംബർ 28 ന് സർവ്വേ നടപടികൾ ആരംഭിക്കും"ശിവകുമാർ വ്യക്തമാക്കി. ഇന്ദിരാഗാന്ധി രാജ്യത്തിന്‌ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. ബാങ്ക് ദേശസാ ൽക്കരണം, സാധാരണക്കാർക്കുള്ള ബാങ്ക് വായ്പകൾ, വ്യവസായിക കാർഷിക മേഖലകളിലെ നവീകരണപ്രക്രിയകൾ തുടങ്ങി ഇന്ദിരാഗാന്ധി നടപ്പിലാക്കിയ പദ്ധതികളാണ് രാജ്യത്തെ മാറ്റത്തിലേക്ക് നയിച്ചത്. അവയെല്ലാം ഇപ്പോഴും പ്രസക്തമാണ്"ശിവകുമാർ വിശദമാക്കി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL