08:56am 08 July 2024
NEWS
സീബ്രാലൈൻ മുറിച്ചുകടക്കവേ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ച വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു

10/06/2024  10:01 AM IST
nila
സീബ്രാലൈൻ മുറിച്ചുകടക്കവേ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ച വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു

കോഴിക്കോട്: സീബ്രാലൈൻ മുറിച്ചുകടക്കവേ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ച വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയിൽ വന്ന ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെച്ചാണ് സംഭവം. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദ്യാർഥിനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode