11:42am 08 July 2024
NEWS
സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തേക്ക്; വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും സീറ്റ് ബെൽറ്റും ക്യാമറയും ഒഴിവാക്കണമെന്നതടക്കം ആവശ്യം
25/10/2023  04:55 PM IST
web desk
സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തേക്ക്; വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും സീറ്റ് ബെൽറ്റും ക്യാമറയും ഒഴിവാക്കണമെന്നതടക്കം ആവശ്യം
HIGHLIGHTS

ഒക്ടോബർ 31ന് സൂചനാ സമരം നടത്തും

തിരുവനന്തപുരം: നവംബർ 21 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യപ്പെട്ടാണ് ബസ്സ് ഉടമ സംയുക്ത സമിതിയുടെ സമരം. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണമെന്നുമാണ് മറ്റൊരു അവശ്യം.

ദൂര പരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കി മാറ്റിയ നടപടി തിരുത്തണമെന്നുമുള്ള ആവശ്യങ്ങ‌ളാണ് സ്വകാര്യ ബസുടമകൾ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകൾ സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഒക്ടോബർ 31ന് സൂചനാ സമരം നടത്തും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA