11:54am 08 July 2024
NEWS
കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്
22/07/2023  10:09 AM IST
nila
കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്
HIGHLIGHTS

തിരുവങ്ങൂരിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. 

കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നത്. ഇതോടെ രാവിലെ ജോലിക്ക് പോകാനെത്തിയ ഉദ്യോ​ഗസ്ഥരും വിദ്യാർത്ഥികളുമടക്കം നിരവധിപേർ പെരുവഴിയിലായി.

തിരുവങ്ങൂരിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലടക്കം സർവീസ് നിർത്തിയതോടെ അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം പ്രതിസന്ധിയിലായി. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode