11:43am 05 July 2024
NEWS
സ്വകാര്യ ചിട്ടി സ്ഥാപനം
മൂന്നരക്കോടിയുടെ
തട്ടിപ്പ് നടത്തിയതായി പരാതി

01/07/2024  10:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സ്വകാര്യ ചിട്ടി സ്ഥാപനം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി

ആലപ്പുഴ: സ്വകാര്യ ചിട്ടി സ്ഥാപനം മൂന്നര കോടിയുടെ തട്ടിപ്പു നടത്തിയതായി പരാതി എറണാകുളം കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്റെ മാരാരിക്കുളം, അര്‍ത്തുങ്കല്‍, ചേര്‍ത്തല, അയ്യപ്പഞ്ചേരി, ആലപ്പുഴ ശാഖകളിൽ തട്ടിപ്പു നടന്നതായി ആരോപിച്ച് 70 ഓളം പേര്‍ ഒപ്പിട്ട പരാതിയാണ് കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും,ചേര്‍ത്തല ഡിവൈ.എസ്.പിക്കും നല്‍കിയിട്ടുള്ളത് ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം നടത്തിപ്പുകാരുമായി പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇടപാട്കാരും ഇതുമായി ബന്ധപ്പെട്ടവരും ചേര്‍ന്നു രൂപം നല്‍കിയ കര്‍മ സമിതിയുടെ നേതൃത്വത്തിൽ മാരാരിക്കുളം ശാഖക്കു മുന്നില്‍ പ്രതിഷേധിച്ചു. ഇടപാട് കാരിൽ നിന്ന് പണം സ്വരൂപിക്കുന്നതിനായി സ്ഥാപനം നിയോഗിച്ചിരുന്ന ജീവനക്കാരും കബളിപ്പിക്കപെട്ടതായി പറയപ്പെടുന്നു. ഇവരും കർമ സമിതിക്കൊപ്പം രംഗത്തെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടതായി വിവിധ സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും സ്ഥാപനം നടത്തിപ്പു കാർക്കെതിരെ പോലീസ് കേസെടുക്കത്തിൽ ദുരുഹതയുണ്ടെന്ന് കര്‍മ സമിതി ചെയര്‍മാന്‍ എസ്.രാജേഷ് ,കണ്‍വീനര്‍ കെ.വി.ശിവദാസന്‍,വൈസ് ചെയര്‍മാന്‍ സൈനു സിംസണ്‍, ജോയിന്റ് കണ്‍വീനര്‍ എസ്.ഷിതമോള്‍ എന്നിവര്‍ ആരോപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ 500 ഓളം പേരുടെ പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരമെന്നും തുക തിരികെ കിട്ടാന്‍ എല്ലാ ശാഖകള്‍ക്ക് മുന്നിലും സമരം തുടങ്ങുമെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha