12:25pm 08 July 2024
NEWS
കരിമണൽ ഖനനം: പ്രതിഷേധ ജാഥ നടത്തി
02/11/2023  03:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കരിമണൽ ഖനനം: പ്രതിഷേധ ജാഥ നടത്തി
HIGHLIGHTS

സമര സമിതി കൺവീനർ എം വി ലോറൻസ് നയിക്കുന്ന  ജാഥ 
മുൻ എം എൽ എ അഡ്വ എ എൻ രാജൻ ബാബു ഉത്ഘാടനം ചെയ്തു 

പാരിസ്ഥിതിക  പ്രശ്നങ്ങളുടെയും അഴിമതി ആക്ഷേപങ്ങളുടെയും പശ്ചാത്തലത്തിൽ ആലപ്പുഴ  തീരദേശത്തെ കരിമണൽ ഖനനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ആർ ബി ശ്രീകുമാർ ഭരണഘടനാ സംരക്ഷണ  സമിതി  നടത്തുന്ന പ്രക്ഷോഭത്തിന്റെ   പ്രചാരണ ജാഥയ്ക്ക് എറണാകുളത്ത് തുടക്കം കുറിച്ചു. സമര സമിതി കൺവീനർ എം വി ലോറൻസ് നയിക്കുന്ന  ജാഥ 
മുൻ എം എൽ എ അഡ്വ എ എൻ രാജൻ ബാബു ഉത്ഘാടനം ചെയ്തു . നിലവിലുള്ള  ഖനനം നിയമവിരുദ്ധമാണെന്ന്  അദ്ദേഹം വ്യക്ത മാക്കി.


ഫ്രാൻസിസ് കളത്തുങ്കൽ ന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 
ജാഥ ക്യാപ്റ്റൻ എം വി ലോറൻസ് ഡോ കെ രാധാകൃഷ്ണൻ നായർ ,ആർ ടി പ്രദീപ് കുമാർ,ടോമി മാത്യു , അഡ്വ പോൾ  ടി സാമുവൽ, സാൽവിൻ കെ പി , ജോണി ജോസഫ്
എന്നിവർ സംസാരിച്ചു 
ഐ ർ ഇ , കെ എം എം എൽ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളെ  മുന്നിൽ നിർത്തി നടത്തുന്ന 
ഖനനം മൂലം തീരശോഷണം ഉൾപ്പെടെ  
ദൂര വ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കി യിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വലിയ അഴിമതികളെ സംബന്ധിച്ച് അനേഷണത്തിനായി ഹൈക്കോടതി 
അമിക്കസ്‌കുറിയെ നിയോഗിച്ചിട്ടുണ്ടു .

ജാഥ  ഇടപ്പള്ളി, കളമശ്ശേരി ,ഏലൂർ,വരാപ്പുഴഎന്നിവടങ്ങളിൽ പര്യടനം നടത്തി .വൈകീട്ട് ഹൈ കോടതി ജംഗ്‌ഷനിൽ സമാപിച്ചു. 
നാളെ (03/11/23) സി എം ആർ എൽ ഓഫീസിനു മുൻപിൽ പ്രധിഷേധ ധർണ നടത്തും .

News issued by 
കൺവീനർ
MV Lawrence Cheranaloor
+917012307530

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam