09:48am 08 July 2024
NEWS
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും
26/10/2023  02:09 PM IST
nila
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും
HIGHLIGHTS

കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലെ പ്രബലനായ യുവനേതാവും ഉമ്മന്‍ചാണ്ടിയുടൈ അടുത്തയാളുമായിരുന്നു പ്രശാന്ത്. 

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. യൂത്ത് കോൺഗ്രസിന്റെ ദേശീയ ഭാരവാഹിയിരുന്ന പി എസ് പ്രശാന്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സിപിഎമ്മിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്നു പി എസ് പ്രശാന്ത്. തന്നെ തോൽപ്പിച്ചതിന് പിന്നിൽ ഇപ്പോഴത്തെ ഡിസി സി അധ്യക്ഷൻ പാലോട് രവിയാണ് എന്നാരോപിച്ചാണ് പി എസ് പ്രശാന്ത് കോൺഗ്രസ് വിട്ടതും സിപിഎമ്മിൽ ചേർന്നതും.

കോൺഗ്രസിലെ എ ഗ്രൂപ്പിലെ പ്രബലനായ യുവനേതാവും ഉമ്മൻചാണ്ടിയുടൈ അടുത്തയാളുമായിരുന്നു പ്രശാന്ത്. യു ഡി എഫ് ഭരണകാലത്ത് യുവജന വെൽഫയർ ബോർഡ് ചെയർമാനായിരുന്നു. കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിച്ചേർന്ന നേതാക്കൾക്കെല്ലാം അർഹതപ്പെട്ട സ്ഥാനമാനങ്ങൾ നൽകുമെന്ന് നേരത്തെ തന്നെ സി പി എം വ്യക്തമാക്കിയിരുന്നു. എറണാകുളത്ത് കോൺഗ്രസ് വിട്ട പ്രമുഖ നേതാവായ എം ബി മുരളീധരന് കൊച്ചി ദേവസ്വം ബോർഡ് അംഗമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA