12:40am 05 July 2024
NEWS
രാഹുല്‍ ഗാന്ധിയുടെ 'ചില' പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി; പ്രതിഷേധവുമായി കോണ്‍ഗ്രസ്
02/07/2024  11:56 AM IST
സണ്ണി ലൂക്കോസ്
രാഹുല്‍ ഗാന്ധിയുടെ 'ചില' പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഡൽഹി  :  രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി.  

ഹിന്ദു, അഗ്നിവീര്‍, ന്യൂനപക്ഷ പരാമര്‍ശങ്ങള്‍ ഉള്‍പെടെയാണ് നീക്കിയത്. 

പരാമര്‍ശം നീക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ആര്‍ എസ്‌ എസ്, അദാനി, അഗ്നിവീര്‍ തുടങ്ങിയ വാക്കുകള്‍ സഭയില്‍ ഉച്ചരിക്കാന്‍ കഴിയില്ലേ എന്നും കോണ്‍ഗ്രസ് ചോദിച്ചു. 

സത്യം ഉള്‍ക്കൊള്ളാന്‍ മോദിക്കും അമിത് ഷാക്കും കഴിയുന്നില്ലേ എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്നതായിരുന്നു സഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ നടത്തിയ കന്നി പ്രസംഗം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL