11:43am 08 July 2024
NEWS
അരിവാളും നെൽക്കതിരുമേന്തി രാഹുൽ ​ഗാന്ധി
30/10/2023  08:19 AM IST
nila
അരിവാളും നെൽക്കതിരുമേന്തി രാഹുൽ ​ഗാന്ധി
HIGHLIGHTS

കർഷകർ സന്തുഷ്ടരാണെങ്കിൽ, ഇന്ത്യ സന്തുഷ്ടമാണ്! 

റായ്പൂർ: ഛത്തീസ്ഗഡിലെ നെൽകർഷകർക്കൊപ്പം വയലിലിറങ്ങി വിളവെടുത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള കത്തിയ ഗ്രാമത്തിലാണ് രാഹുൽ ​ഗാന്ധി കർഷകർക്കൊപ്പം വയലിൽ ഇറങ്ങിയത്. തലയിൽ തോർത്തും കെട്ടി വയലിൽ നെല്ല് കൊയ്യുന്ന ചിത്രങ്ങൾ രാഹുൽ ​ഗാന്ധി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികളെ കുറിച്ചും രാഹുൽ ​ഗാന്ധി വിശദീകരിച്ചു. 

"കർഷകർ സന്തുഷ്ടരാണെങ്കിൽ, ഇന്ത്യ സന്തുഷ്ടമാണ്! ഛത്തീസ്ഗഢിലെ കർഷകർക്കായി കോൺഗ്രസ് ഗവൺമെന്റിന്റെ അഞ്ച് മികച്ച പദ്ധതികളാണ് അവരെ ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടരാക്കിയത്. 2,640/ക്വിന്റൽ നെല്ലിന് എംഎസ്പി, ₹ 23,000 കോടി മുതൽ 26 ലക്ഷം വരെ കർഷകർക്ക് സബ്‌സിഡി. 19 ലക്ഷം കർഷകരുടെ 10,000 കോടി രൂപയുടെ വായ്പകൾ എഴുതിതള്ളി, വൈദ്യുതി ബിൽ പകുതിയാക്കി, 5 ലക്ഷം കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 7,000 രൂപ. ഇന്ത്യയൊട്ടാകെ തുടരാനുദ്ദേശിക്കുന്ന മാതൃകയാണ്".- രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL