01:25pm 05 July 2024
NEWS
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം മാറ്റി
18/11/2023  07:15 PM IST
nila
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം മാറ്റി
HIGHLIGHTS

മഹിളാ കോണ്‍ഗ്രസിന്‍റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധിപങ്കെടുക്കുമെന്നും കെ.സുധാകരന്‍ അറിയിച്ചു.

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം മാറ്റിവെച്ചു. നവംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം ഡിസംബർ ഒന്നിലേക്കാണ് മാറ്റിയത്.  കെപിസിസി പ്രസിഡൻറ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. 

ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ പ്രിയദർശിനി പബ്ലിക്കേഷൻറെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുൽ ഗാന്ധി സമ്മാനിക്കും. കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോൺഗ്രസിൻറെ സംസ്ഥാനതല കൺവെൻഷനിലും രാഹുൽ ഗാന്ധിപങ്കെടുക്കുമെന്നും കെ.സുധാകരൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA