07:04am 03 July 2024
NEWS
നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയില്‍വേ അധികൃതർ
28/05/2024  05:26 PM IST
Sunny Lukose
നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയില്‍വേ അധികൃതർ

നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയില്‍വേ അധികൃതർ.വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്ന് റെയില്‍വേ അധികൃതർ.യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. ആയുർവേദ ഡോക്ടറായ ഗായത്രി (25) എന്ന യുവതിയെയാണ് ട്രെയിൻ യാത്രയ്ക്കിടെ പാമ്ബ് കടിയേറ്റെന്ന് സംശയിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രെയിനിൻ്റെ ബർത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. പാമ്ബിനെ കണ്ടതായി യാത്രക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ട്രെയിൻ നിലമ്ബൂരിലെത്തിയ ശേഷം വനംവകുപ്പ് ആർആർ ടി സംഘം കമ്ബാർട്മെന്റില്‍ പരിശോധന നടത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്ബിനെ കണ്ടെത്തിയില്ല. പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad