07:29am 03 July 2024
NEWS
കനത്ത മഴയിൽ ​ഗുജറാത്തിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു

29/06/2024  04:57 PM IST
nila
കനത്ത മഴയിൽ ​ഗുജറാത്തിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു

രാജ്കോട്ട്: കനത്ത മഴയിൽ ​ഗുജറാത്തിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു.  ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിന് മുന്നിൽ നിർമ്മിച്ചിരുന്ന മേൽക്കൂരയാണ് തകർന്നുവീണത്. എയർപോർട്ടിലെ പിക്ക്–അപ് ഏരിയയിലാണ് അപകടമുണ്ടായത്. ആളപയാമില്ലെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സമാനസംഭവമാണിത്. മധ്യപ്രദേശിലെ ജബൽപൂരിലും ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും മേൽക്കൂര തകർന്നിരുന്നു. അതേസമയം, ഗുജറാത്തിന്റെ പലമേഖലകളിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL