11:24am 08 July 2024
NEWS
ധനുഷിന് ജോഡിയാകുന്ന രാഷ്‌മികാ മംദാന
05/07/2024  01:28 PM IST
ധനുഷിന് ജോഡിയാകുന്ന രാഷ്‌മികാ മംദാന

കാർത്തി നായകനായ 'സുൽത്താൻ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രാഷ്‌മികാ മംദാന. ഈ ചിത്രത്തിന് ശേഷം  'ദളപതി' വിജയ്‌ക്കൊപ്പം 'വാരിസ്സ്'   എന്ന ചിത്രത്തിലും രാഷ്‌മികാ മംദാന അഭിനയിക്കുകയുണ്ടായി. ഇപ്പോൾ തമിഴിന് പുറമെ  തെലുങ്ക്, ഹിന്ദി സിനിമാ ലോകത്തിലും മുൻനിര നടിയായി ഉയർന്നിരിക്കുന്ന രാഷ്‌മികാ മംദാന ഇപ്പോൾ എ.ആർ.മുരുകദാസ് സംവിധാനം ചെയ്തുവരുന്ന 'സിക്കന്ദർ' എന്ന ഹിന്ദി ചിത്രത്തിൽ സൽമാൻഖാനൊപ്പം അഭിനയിച്ച്‌ വരികയാണ്. ഈ ചിത്രം കൂടാതെ രാഷ്‌മികാ മംദാന കൈവശം മൂന്ന് നാല് തെലുങ്ക് സിനിമകളും ഉണ്ട്.  
 ഈ സാഹചര്യത്തിലാണ് തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ധനുഷിനൊപ്പം  അഭിനയിക്കാനും രാഷ്‌മികാ മംദാനക്ക് അവസരം വന്നിരിക്കുന്നത്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ധനുഷിന്റെ 'കുബേര' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.  ചിത്രത്തിലെ രാഷ്‌മികാ മംദാനയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങും.  'അനിമൽ' എന്ന ചിത്രത്തിന്റെ   വിജയത്തിന് ശേഷമാണ് രാഷ്‌മികാ മംദാന ഇന്ത്യയിൽ ജനപ്രിയയായത്. 'കുബേര'യിൽ ധനുഷിനൊപ്പം രാഷ്‌മികാ മംദാന അഭിനയിക്കുന്ന വാർത്ത  ധനുഷിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA