10:18am 01 July 2024
NEWS
അസംതൃപ്ത തൊഴിലാളികളുടെ പ്രതികരണം ലോകസഭാതിരഞ്ഞെടുപ്പിൽ പ്രതിഭലിച്ചു: എച്ച്.എം.എസ്
27/06/2024  09:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അസംതൃപ്ത തൊഴിലാളികളുടെ പ്രതികരണം ലോകസഭാതിരഞ്ഞെടുപ്പിൽ പ്രതിഭലിച്ചു: എച്ച്.എം.എസ്

  കൊച്ചി: അസംതൃപ്തരായ തൊഴിലാളികളുടെ പ്രതികരണം ലോക്സ ഇലക്ഷനിൽ നന്നായി പ്രതിഭലിച്ചതായി എച്ച്.എം.എസ്. നേതൃത്വത്തിലുള്ള ജനത കൺസ്ട്രക്ഷൻ ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ ( എച്ച്.എം. എസ് ) സംസ്ഥാന നേതൃയോഗം വിലയിരുത്തി. 27-6-2024 വ്യാഴം രാവിലെ പതിനൊന്ന് മണി മുതൽ എറണാകുളം നോർത്ത് ക്ലാസിക് ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന നേതൃയോഗം എച്ച്.എം എസ് ദേശീയ വർക്കിംഗ് കമ്മറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ.പി. ശങ്കരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ
 പി.വി.തമ്പാൻ, എം.പി. ശിവാനന്ദൻ, ഐ.എ. റപ്പായി, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വനിതാഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജിജദാസ്, പി.എം. നാണു ,എൻദോ ജോസഫ്, അജി ഫ്രാൻസിസ്, കെ. എൻ കരുണാകരൻ, പി.വി. വിജയൻ, അഡ്വ സാജൻ മഞ്ഞളി, കെ. ആൻ്റണി, എസ്.സിനിൽ ,  തുടങ്ങിയവർ പ്രസംഗിച്ചു തങ്കമണി വർഗ്ഗീസ് നന്ദി പറഞ്ഞു. മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങൾ ഓണത്തിന് മുൻപ് തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ആയിരം രൂപ ക്ഷേമനിധിയിലംഗങ്ങളായതൊഴിലാളികൾക്ക് ഓണക്കാലത്ത് പ്രത്യേക ഉത്സവ ബദ്ധയായി അനുവതിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  സംഘടനയുടെ നേതാക്കൾ ഓഗസ്റ്റ് 20 ന് സെക്രട്ടറിയേറ്റ് നടയിൽ ഏകദിന ഉപവാവ സത്യഗ്രഹ സമരം ചെയ്യാനും തീരുമാനിച്ചു. ഫോട്ടോ: ജനതാ കൺസ്ട്രക്ഷൻ ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ് ) സംസ്ഥാന നേതൃയോഗം എറണാകുളം നോർത്ത് ഹോട്ടൽ ക്ലാസിക് കോൺഫറൻസ് ഹാളിൽ എച്ച്.എം.എസ്. ദേശീയ വർക്കിങ്ങ് കമ്മറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam