12:48pm 08 July 2024
NEWS
ചൈനയിൽ നിന്ന് സ്വാതന്ത്ര്യമല്ല ആ​ഗ്രഹിക്കുന്നതെന്ന് ദലൈലാമ

09/07/2023  09:28 AM IST
nila
ചൈനയിൽ നിന്ന് സ്വാതന്ത്ര്യമല്ല ആ​ഗ്രഹിക്കുന്നതെന്ന് ദലൈലാമ
HIGHLIGHTS

ചൈനയുടെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നു വർഷങ്ങൾക്കു മുൻപേ വ്യക്തമാക്കിയിട്ടുള്ളതാണ്

ധർമ്മശാല: ചൈനയിൽ നിന്ന് സ്വാതന്ത്ര്യമല്ല, സ്വയംഭരണമാണ് ടിബറ്റ് ആ​ഗ്രഹിക്കുന്നതെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ.  ചൈനയിൽ നിന്ന് പൂർണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ദലൈലാമ, ഇക്കാര്യത്തിൽ ചൈനയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ഡൽഹി സന്ദർശനത്തിനായി യാത്ര തിരിക്കും മുമ്പ് കാംഗ്ര വിമാനത്താവളത്തിൽ വെച്ചാണ് ദലൈലാമ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്. 

. ‘ടിബറ്റിലെ ജനങ്ങൾ വളരെ ഉറച്ച നിലപാടുള്ളവരാണെന്നും ടിബറ്റൻ പ്രശ്നം ചർച്ച ചെയ്യേണ്ടത് എന്നോടാണെന്നും ചൈന മനസ്സിലാക്കിയിട്ടുണ്ടാവും. ചർച്ചയ്ക്ക് ഞാനും തയാറാണ്. ചൈനയുടെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നു വർഷങ്ങൾക്കു മുൻപേ വ്യക്തമാക്കിയിട്ടുള്ളതാണ്’– ദലൈലാമ പറഞ്ഞു. 

സ്വയംഭരണമാണ് ടിബറ്റിന് വേണ്ടതെന്ന് മുൻപും ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ദലൈലാമ ഡൽഹിയിലെത്തുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD