10:11am 01 July 2024
NEWS
2024 ഉൽപ്പന്ന ശ്രേണിയിലൂടെ ഇന്ത്യയിലെ ഡ്രൈവിങ് അനുഭവം പുനർ നിർവചിക്കാനൊരുങ്ങി റെനോ

15/02/2024  12:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
2024 ഉൽപ്പന്ന ശ്രേണിയിലൂടെ ഇന്ത്യയിലെ ഡ്രൈവിങ് അനുഭവം പുനർ നിർവചിക്കാനൊരുങ്ങി റെനോ

കൊച്ചി : റെനോല്യൂഷൻ ഇന്ത്യ 2024- ന്റെ ഭാഗമായി പുതിയ ശ്രേണി ഉൽപ്പന്നങ്ങളിലൂടെ നിലവിലുള്ള ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ശക്തമായ വിപുലീകരണവുമായി ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ.

പുതിയ ശ്രേണിയിലെ മൂന്ന് മോഡലുകളിലായി 10-ലധികം പുതിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വൈവിധ്യമാർന്നതും വളരുന്നതുമായ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിശാലമായ സെഗ്മെന്റ് കവറേജ് ഉറപ്പാക്കുന്നതിനുമായി ഈസി-ആർ എഎംടി സാങ്കേതികവിദ്യയുള്ള, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് ഉൾപ്പെടെ, അഞ്ച്  പുതിയ വേരിയന്റുകൾ അവതരിപ്പിച്ചു.

റെനോ ഇന്ത്യ ഓപ്പറേഷൻസ്  കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശ്രീ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു- "അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഞങ്ങൾ അഞ്ച് ഉൽപ്പന്ന  ലോഞ്ചിങ്ങുമായി ഒരു ആവേശകരമായ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ മുന്നേറ്റം ഇന്ത്യൻ വിപണിയിലേക്ക് ഏറ്റവും പുതിയ റെനോ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിക്കൽ കൂടി അടയാളപ്പെടുത്തുന്നു.”

2024 ക്വിഡ് ശ്രേണിയിൽ   രൂപകല്‍പ്പനയിലാണ് കൂടുതല്‍ മെച്ചപ്പെടുത്തല്‍ വരുത്തിയപ്പോൾ ട്രൈബര്‍ നിരയില്‍ സുഖസൗകര്യങ്ങള്‍ക്ക്  മുൻഗണന നൽകിയിരിക്കുന്നു. 2024 കൈഗര്‍ ശ്രേണി കൂടുതല്‍ പ്രീമിയം അനുഭവവും മെച്ചപ്പെടുത്തിയ സുഖസൗകര്യവുമാണ് വാഗ്ദാനം ചെയ്യുന്നത്. 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും 7 വര്‍ഷത്തെ എക്‌സ്റ്റന്‍ഡഡ് വാറന്റിയും പുതിയ  മോഡലുകളിലെല്ലാം  ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE