07:29am 29 June 2024
NEWS
അപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ അരങ്ങിലേക്ക്..
23/06/2024  10:26 AM IST
nila
അപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ അരങ്ങിലേക്ക്..

കറുകച്ചാൽ: അപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ അരങ്ങിലേക്ക്.  കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ എന്ന നാടകത്തിലൂടെയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രം​ഗത്തേക്ക് എത്തുന്നത്. കോളജ് വിദ്യാർത്ഥിനിയായാണ് രേണു വേഷമിടുന്നത്. ഓഗസ്റ്റ് ആദ്യവാരം പ്രദർശനത്തിനെത്തുന്ന നാടകത്തിന്റെ റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും.

അഭിനയം തനിക്കും ഇഷ്ടമാണെന്ന് രേണു സുധി പറയുന്നു. സ്കൂൾ പഠന കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നൃത്തവും ഇഷ്ടമാണ്. ആൽബത്തിൽ അഭിനയിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന ഒരു സിനിമയിലും വേഷം ചെയ്യുന്നുണ്ട്. വാകത്താനത്ത് താൻ താമസിക്കുന്ന വീടിന്റെ വാടക നൽകുന്നത് സുധി പങ്കെടുത്തിരുന്ന സ്റ്റാർ മാജിക് പരിപാടിയുടെ ഫാൻസുകാരാണെന്നും രേണു പറയുന്നു.

വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളാണ് രേണു. സഹോദരി രമ്യ നഴ്സാണ്. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA