10:00am 01 July 2024
NEWS
സിപിഎം നേതാവായിരുന്ന മനു തോമസ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

28/06/2024  04:23 PM IST
സണ്ണി ലൂക്കോസ്
സിപിഎം നേതാവായിരുന്ന മനു തോമസ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായിരിക്കെ പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അംഗത്വം പുതുക്കിയിരുന്നില്ല. ഇതോടെ സിപിഎമ്മില്‍ നിന്നും പുറത്തായ മനു മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ചളിവാരിയെറിയല്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നത് എന്ന് അറിയുന്നു.

കണ്ണൂര്‍ എംപി കെ സുധാകരന്‍ മനുവുമായി സംസാരിച്ചെന്നും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും ഭീഷണിയുണ്ടെന്ന് മനു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മറ്റൊരു പാര്‍ട്ടിക്കൊപ്പം ചേരുകയാണെങ്കില്‍ ഭീഷണിയൊഴിവാക്കാമെന്നാണ് മനുവിന്റെ കണക്കുകൂട്ടല്‍

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA