12:17pm 08 July 2024
NEWS
ഗുജറാത്ത് എഎപി എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ

11/12/2022  04:15 PM IST
shilpa.s.k
ഗുജറാത്ത് എഎപി എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ
HIGHLIGHTS

ഭൂപേഷ് ഭയാനി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്

ഗുജറാത്ത് എഎപി എംഎല്‍എമാരില്‍ ചിലര്‍ വൈകാതെ ബിജെപിയിൽ ചെരുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖര്‍ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്..

ഭൂപേഷ് ഭയാനി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനമില്ലാത്തതാണ് എന്നാണ് ഭൂപത് ഭയാനിയുടെ പ്രതികരണം. നിലവില്‍ 5 എംഎല്‍എമാരാണ് ഗുജറാത്തില്‍ എഎപിക്കുള്ളത്.

അതേസമയം, ബിജെപി സംസ്ഥാന നേതൃത്വം എംഎൽഎമാരുമായി ചർച്ച നടത്തുകയാണെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരങ്ങൾ. ഭൂപത് ഭയാനി ഇന്നുതന്നെ വാർത്താസമ്മേളനം വിളിച്ച് ബിജെപി പ്രവേശനം പ്രഖ്യാപിക്കുമെന്നു സംസ്ഥാന ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Photo Courtesy - google

Tags      
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL