12:27pm 08 July 2024
NEWS
പ്രധാനമന്ത്രിയാകാൻ നിതീഷ് കുമാറിന് പിന്തുണയുമായി ആർജെഡി

12/12/2022  09:38 PM IST
nila
പ്രധാനമന്ത്രിയാകാൻ നിതീഷ് കുമാറിന് പിന്തുണയുമായി ആർജെഡി
HIGHLIGHTS

പ്രധാനമന്ത്രിയാകാൻ സർവഗുണങ്ങളും തികഞ്ഞ നേതാവാണു നിതീഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു.

പട്ന: ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് ആർജെ‍ഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ്. ബിജെപിക്കെതിരെ മൂന്നാം മുന്നണിയല്ല, മുഖ്യ മുന്നണിയാണ് രൂപീകരിക്കേണ്ടതെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ആർജെഡി നേതാവ്. ഗുജറാത്തിനേക്കാൾ ലോക്സഭാംഗങ്ങൾ ബീഹാറിൽ നിന്നാണെന്ന് ജ​ഗദാനന്ദ ചൂണ്ടിക്കാട്ടി. ബിഹാറിൽനിന്ന് എന്തുകൊണ്ടു പ്രധാനമന്ത്രി വന്നുകൂടെന്നും, പ്രധാനമന്ത്രിയാകാൻ സർവഗുണങ്ങളും തികഞ്ഞ നേതാവാണു നിതീഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു.

 ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത ജനതാദൾ (യു) ദേശീയ കൗൺസിലിലാണു മുഖ്യ മുന്നണി രൂപീകരിക്കണമെന്നു നിതീഷ് അഭിപ്രായപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കാൻ യോഗ്യൻ നിതീഷ് കുമാറാണെന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നേരത്തേ നിലപാടു വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചില്ലെങ്കിൽ നിതീഷ് കുമാർ വീണ്ടും മലക്കം മറിയുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL