11:19am 01 July 2024
NEWS
ജീവനുള്ള ചർമ്മമുള്ള റോബോട്ടുകൾ ഉടനെത്തും
26/06/2024  06:16 PM IST
nila
ജീവനുള്ള ചർമ്മമുള്ള റോബോട്ടുകൾ ഉടനെത്തും

ഹ്യൂമനോയിഡ് റോബോട്ടിൽ ഘടിപ്പിക്കാൻ കഴിയുന്ന ജീവനുള്ള മനുഷ്യ ചർമ്മം ഉപയോ​ഗിച്ച് ചിരിക്കുന്ന മുഖം സൃഷ്ടിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞർ. ഇതോടെ ഇനി മുതൽ ഹ്യൂമനോയ്ഡുകൾക്ക് സ്വാഭാവികമായി പുഞ്ചിരിക്കാൻ കഴിയുമെന്നാണ് ​ഗവേഷകർ പറയുന്നത്. ചിരി മാത്രമല്ല, റോബോട്ടുകളുടെ മറ്റ് മുഖഭാവങ്ങളും ഇനി മനുഷ്യരുടേതിന് സമാനമായിരിക്കുമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

ടോക്കിയോ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള സംഘം ജീവനുള്ള കോശം ഉപയോ​ഗിച്ച് ഒരു ലാബിൽ വളർത്തിയ മനുഷ്യ ത്വക്ക് എളുപ്പത്തിൽ മുറിവേൽക്കുന്നതല്ല. മുറിവുകളുണ്ടായാൽ സ്വയം മുറിവുണക്കാനും ഇതിന് കഴിവുണ്ട്. അതേസമയം, കണ്ടെത്തല്‍ കൂടുതല്‍ യാഥാര്‍ഥ്യമാവണമെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. അതേസമയം, റോബോട്ടുകള്‍ക്ക് മികച്ച രീതിയില്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ ചര്‍മം മാത്രമല്ല മനുഷ്യരുടെ പേശികള്‍ക്ക് സമാനമായ ഭാഗങ്ങളും ആവശ്യമാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD