11:33am 08 July 2024
NEWS
ഇന്ത്യ-ബംഗ്ലദേശ് ലോകകപ്പ് മത്സരത്തിന് മുന്നോടിയായി അമിതവേഗതയിൽ ലംബോർഗിനി ഓടിച്ചതിന് രോഹിത് ശർമ്മയ്ക്ക് പിഴ
19/10/2023  10:45 AM IST
web desk
ഇന്ത്യ-ബംഗ്ലദേശ് ലോകകപ്പ് മത്സരത്തിന് മുന്നോടിയായി അമിതവേഗതയിൽ ലംബോർഗിനി ഓടിച്ചതിന് രോഹിത് ശർമ്മയ്ക്ക് പിഴ
HIGHLIGHTS

200 കിലോമീറ്റർ വേഗതയിൽ ലംബോർഗിനി ഓടിച്ചതിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 3 ട്രാഫിക് ചലാനുകൾ ലഭിച്ചു 

ന്യൂഡൽഹി: മുംബൈ-പുണെ എക്‌സ്‌പ്രസ്‌വേയിൽ 200 കിലോമീറ്റർ വേഗതയിൽ ലംബോർഗിനി ഓടിച്ചതിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 3 ട്രാഫിക് ചലാനുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ.


ബംഗ്ലാദേശിനെതിരായ ഐസിസി ലോകകപ്പിൽ ഇന്ത്യയുടെ നാലാം മത്സരത്തിനായി ടീമിനൊപ്പം ചേരാൻ രോഹിത് പൂനെയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

രോഹിതിന്റെ വേഗത "ചിലപ്പോൾ മണിക്കൂറിൽ 215 കിലോമീറ്റർ" തൊട്ടിരുന്നുവെന്നും ടൂർണമെന്റ് നടക്കുമ്പോൾ ടീം ബസിൽ യാത്ര ചെയ്യണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സുരക്ഷ മനസ്സിൽ കരുതിയിരിക്കണമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ടീമിന്റെ ക്യാപ്റ്റൻ എന്നതിലുപരി, ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായി താരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2023 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉജ്ജ്വലമായ തുടക്കമാണ് കുറിച്ചത്. തുടർന്ന് അഫ്ഗാനിസ്ഥാനേയും വീഴ്ത്തി.


രോഹിത് അഫ്ഗാനിസ്ഥാനെതിരായ സെഞ്ചുറിയെടുക്കുകയും, പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെതിരായ മത്സരത്തിൽ 86 റൺസുമായി താരം വമ്പൻ തിരിച്ചുവരവാണ് നടത്തിയത്.
ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യയുടെ നാലാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും. 

ബംഗ്ലാദേശിനെതിരെ മികച്ച ജയവുമായി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക. അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചതോടെ ന്യുസീലൻഡാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS