02:18pm 05 July 2024
NEWS
ലോകകപ്പ് 2023: "ഇന്ന് രോഹിത് ശർമ്മയുടെ 100ാം മത്സരം.. ആവേശത്തിൽ ആരാധകർ.." സെഞ്ച്വറിയിൽ സെഞ്ച്വറി അടിക്കുമോ രോഹിത്?
29/10/2023  12:20 PM IST
web desk
ലോകകപ്പ് 2023:
HIGHLIGHTS

36-കാരനായ രോഹിതിൻ്റെ സുപ്രധാന ഗെയിമിനായി ഇറങ്ങുന്ന താരത്തിന്റെ മത്സരം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ 

ഇന്ത്യൻ പുരുഷ ടീമിന്റെ നായകനായ രോഹിത് ശർമ്മ തന്റെ 100ാം മത്സരത്തിനൊരുങ്ങുകയാണ് ഇന്ന്. ഇന്ന് ഒക്ടോബർ 29 ലഖ്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. 36-കാരനായ രോഹിതിൻ്റെ സുപ്രധാന ഗെയിമിനായി ഇറങ്ങുന്ന താരത്തിന്റെ മത്സരം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ 


ഇംഗ്ലണ്ടിനെതിരെ ഇന്ന് കളത്തിലിറങ്ങിയാൽ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ ക്യാപ്റ്റനാകും രോഹിത്. എംഎസ് ധോണി (332), മുഹമ്മദ് അസ്ഹറുദ്ദീൻ (221), വിരാട് കോലി (213), സൗരവ് ഗാംഗുലി (196), കപിൽ ദേവ് (108), രാഹുൽ ദ്രാവിഡ് (104) എന്നിവരാണ് നൂറും അതിലധികവും മത്സരങ്ങളിൽ പുരുഷ ടീമിനെ നയിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ.

2017-ൽ ആദ്യമായി ക്യാപ്റ്റൻ തൊപ്പി ധരിച്ചതിന് ശേഷം ഒമ്പത് ടെസ്റ്റുകളിലും 39 ഏകദിനങ്ങളിലും 51 ടി20യിലും രോഹിത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. മൊത്തത്തിൽ, പുരുഷ ക്രിക്കറ്റിലെ 49 ക്രിക്കറ്റ് താരങ്ങൾ നൂറും  അതിലധികവും അന്താരാഷ്ട്ര മത്സരങ്ങളിൽ അവരുടെ ദേശീയ ടീമുകളെ നയിച്ചിട്ടുണ്ട്.

2011ൽ ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഏകദിനത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു. 2019ൽ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ട് ഇന്ത്യയെ 31 റൺസിനാണ് തോൽപിച്ചത്. രോഹിത് 15 ഫോറുകളും 102 റൺസും നേടിയിരുന്നു. 338 റൺസ് വിജയ ലക്ഷ്യം ആയിരുന്ന കളിയിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു പരാജയപ്പെട്ടു.

നിലവിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയിച്ച ഇന്ത്യ ഇന്ന് ഇംഗ്ലണ്ടും മായുള്ളആറാമത്തെ മത്സരത്തിൽ വിജയിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS