07:04am 03 July 2024
NEWS
വ്‌ളാഡിമിർ പുടിന് ഇനി അവശേഷിക്കുന്നത്‌ മൂന്ന് കൊല്ലം കൂടി മാത്രം ആയുസ്?
31/05/2022  08:35 AM IST
മായാദേവി
വ്‌ളാഡിമിർ പുടിന് ഇനി അവശേഷിക്കുന്നത്‌ മൂന്ന് കൊല്ലം കൂടി മാത്രം ആയുസ്?
HIGHLIGHTS

റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായി ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കടുത്ത രോഗങ്ങൾക്ക് പിടിയിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. റഷ്യ, യുക്രൈൻ അധിനിവേശം തുടങ്ങിയ സമയം മുതൽ പാർകിൻസൻസ് മുതൽ അർബുദം വരെയുള്ള രോഗങ്ങളാൽ പുടിൻ കഷ്ടപ്പെടുകയാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആയൂസ് സംബന്ധിച്ച ചില വാർത്തകളാണ് പുറത്ത് വരുന്നത്. 

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌ 69 കാരനായ പുടിന് മൂന്ന് കൊല്ലം കൂടി മാത്രമേ ആയുസ് അവശേഷിക്കുന്നുള്ളു. റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായി ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പുടിൻ അർബുദബാധിതനാണെന്നും അദ്ദേഹത്തിന്റെ രോഗം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും റഷ്യയുടെ ചാര സംഘടനയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ (Federal Security Service of the Russian Federation -FSB RF) ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട്  ചെയ്തു. കൂടാതെ, പുടിന് കാഴ്ചശക്തി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പുടിന് കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടെന്നും ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുമ്പോൾ സംസാരിക്കേണ്ട കാര്യങ്ങൾ പേയ്പറിൽ വലിയ അക്ഷരങ്ങളിൽ എഴുതി നൽകാറുണ്ടെന്നും ഒരു പേയ്പറിൽ രണ്ട് വരി മാത്രമാണ് പുതിന് വായിക്കാവുന്ന രീതിയിൽ എഴുതാനാവുന്നതെന്നും അദ്ദേഹത്തിന്റെ കാഴ്ചശക്തി ഗുരുതരമായി കുറയുന്നതായും ന്യൂസ്.കോം.എയു പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.

മെട്രോയും എക്സ്പ്രസും നൽകിയ റിപ്പോർട്ടുകളിൽ പുടിന്റെ കൈകാലുകൾ അനിയന്ത്രിതമായ വിധത്തിൽ വിറയലോടെ ചലിക്കുന്നതായി പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS