12:31pm 08 July 2024
NEWS
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ലാഡ്മിർ പുടിൻ എത്തില്ല

28/08/2023  08:25 PM IST
nila
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ലാഡ്മിർ പുടിൻ എത്തില്ല
HIGHLIGHTS

പകരം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവിനെയാകും ഉച്ചകോടിയിലേക്ക് അയക്കുക.

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ ഇന്ത്യയിലേക്ക് എത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് പുടിൻ അറിയിച്ചത്. പകരം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവിനെയാകും ഉച്ചകോടിയിലേക്ക് അയക്കുക.

ഊർജമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തെന്ന് ക്രെംലിൻ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. ചന്ദ്രയാൻ 3 വിജയകരമാക്കിയതിന് പുട്ടിൻ അഭിനന്ദനം അറിയിച്ചു. ബഹിരാകാശ മേഖലയിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. രാജ്യാന്തര ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. അടുത്തിടെ അവസാനിച്ച ബ്രിക്സ് ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ ഇരുവരും വിശകലനം ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD