08:24am 18 July 2024
NEWS
പുരസ്‌കാര നേട്ടവുമായി വീണ്ടും ‘മീശ’; വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്
08/10/2022  01:24 PM IST
Veena Raj
 പുരസ്‌കാര നേട്ടവുമായി വീണ്ടും  ‘മീശ’; വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്
HIGHLIGHTS

സമകാലീന മലയാള സാഹിത്യത്തിൽ ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് മീശ

 തിരുവനന്തപുരം: എഴുത്തുകാരൻ എസ്. ഹരീഷിന് വയലാർ അവാർഡ്. മീശ എന്ന നോവലിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 46ാമത് അവാർഡാണ് ഇത്തവണ പ്രഖ്യാപിച്ചത്.

സമകാലീന മലയാള സാഹിത്യത്തിൽ ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് മീശ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ ഏറെ വിവാദമുണ്ടാക്കിയ നോവൽ കൂടിയാണിത്. കഴിഞ്ഞ വർഷത്തെ വയലാർ അവാർഡ് എഴുത്തുകാരൻ ബെന്യാമിനായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA