12:28pm 05 July 2024
NEWS
സംസ്‌കൃതി ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
29/06/2024  02:17 PM IST
സംസ്‌കൃതി ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
HIGHLIGHTS
ദോഹ : സംസ്കൃതി ഖത്തർ, ഹമദ് മെഡിക്കൽ ബ്ലഡ്‌ ബാങ്ക് എന്നിവരുടെ ആഭിമുഖ്യത്തിൽ വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ  സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹമദ് ബ്ലഡ്‌ ബാങ്ക് ഡോനെഷൻ സെന്ററിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഐ. സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ നിർവ്വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സോഷ്യൽ സർവീസ് കൺവീനർ സന്തോഷ് ഒ.കെ.ട്രഷർ അപ്പു കണവശ്ശേരി, വൈസ് പ്രസിഡന്റ്മാരായ നിതിൻ എസ്. ജി, സുനീതി സുനിൽ, സെക്രട്ടറിമാരായ ബിജു പി മംഗലം, അർച്ചന, അബ്ദുൾ അസീസ് കേന്ദ്രകമ്മറ്റിയഗം അഹമ്മദ് കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.റയാൻ യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹ്സിൻ ആദ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി സതീഷ് കണ്ണൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഇതിയാസ് നന്ദിയും പറഞ്ഞു. വനിതകൾ ഉൾപ്പടെ നൂറോളം പേർ രക്തം ദാനം ചെയ്യ്തു. രക്തദാതക്കൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ കൈമാറി. .റയ്യാൻ യുണിറ്റ് അംഗങ്ങളായ നബീൽ, സുനിൽ, പ്രതീഷ്, സിദ്ധിഖ്, രഞ്ജിത്ത്, ഫസ്‌ലു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF