01:03pm 05 July 2024
NEWS
കാൻസർ രോ​ഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ

29/06/2024  11:23 AM IST
nila
കാൻസർ രോ​ഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ

ക​ണ്ണൂ​ർ: കാൻസർ രോ​ഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ. ചെ​റു​പു​ഴ സ്വ​ദേ​ശി സ​തീ​ശ​നാ​ണ് അമ്മ നാരായണിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലായ നാരായണി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സംഭവവുമായി ബന്ധപ്പെട്ട് സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം നടന്നത്. നാ​രാ​യ​ണി​യെ സ​തീ​ശ​ൻ ക​ഴു​ത്ത് ഞെ​രി​ച്ചും ത​ല​യ​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബോ​ധ​ര​ഹി​ത​യാ​യ​പ്പോ​ൾ അ​മ്മ മ​രി​ച്ച​താ​യി ഇ​യാ​ൾ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. സ​തീ​ശ​നാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കാ​തെ ബ​ന്ധു​ക്ക​ൾ നാ​രാ​യ​ണി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു.

നാ​രാ​യ​ണി​യു​ടെ പ​രി​ക്കി​ൽ സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ൻ​സ​ർ രോ​ഗി​യാ​യ അ​മ്മ​യെ പ​രി​ച​രി​ക്കാ​നു​ള്ള പ്ര​യാ​സം മൂ​ലം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur